
പൂനെ: തയ്യൽക്കടയിലെ (Tailoring Shop) ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, 35 വയസുള്ള പുരുഷനും 32 കാരിയായ സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് മരിച്ചതായി (Sets fire) പൂനെ സിറ്റി പോലീസ് അറിയിച്ചു. മിലിന്ദ് നാഥ് സാഗർ (35), ബാല നോയ ജോണിംഗ് (32) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ പ്രശാന്ത്കുമാർ ദേബ്നാർ (26) 35% പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നാഥ്‌സാഗറും ജോണിംഗും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
ശനിയാഴ്ച രാത്രി നാഥ്‌സാഗർ കടയിലെത്തി ജോണിങ്ങിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ്ജ് ഇൻസ്പെക്ടർ സുനിൽ ജാദവ് പറഞ്ഞു. തീ പടർന്നപ്പോൾ ജോണിംഗ് അയാളെ മുറുകെ പിടിച്ചു. തുടർന്ന് ഇരുവർക്കും ഗുരുതരമായ പൊള്ളലേറ്റു. പൂനെയിലാണ് സംഭവം.