കോട്ടയം: സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ. കടനാട് പഞ്ചായത്തിലെ യുഡി ക്ലാർക്കായ വിഎന്‍ സുനില്‍കുമാറാണ് പിടിയിലായത്. പതിവായി ജോലിക്ക് ഹാജരാകാത്തതിന് തന്നെ സസ്പെൻഡ് ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞ ഇയാള്‍ പെട്രോളുമായെത്തി സഹപ്രവര്‍ത്തകരെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വൈകിട്ട് 3 മണിയോടെ കടനാട് പഞ്ചായത്തിലാണ് സംഭവം. സുനില്‍കുമാറിനെ സഹപ്ര്വര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടി മേലുകാവ് പൊലീസിന് കൈമാറി. ഇയാളെ പിന്നീട് സസ്പെൻറ് ചെയ്തു. 

തർക്കം നീണ്ടത് രണ്ട് ദിവസം, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇടവക പള്ളിയിൽ തന്നെ സംസ്കരിച്ചു