
കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ ( Perumbavoor ) മൊബൈൽ കടയിൽ ( Mobile Shop ) മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ ( Arrest ). ചെന്നൈ സ്വദേശി അരുൺ കുമാർ, ഭാര്യ സാമിനി, തിരൂർ സ്വദേശി സഫ്‍വാൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചാം തിയതി പുലർച്ചെയായയിരുന്നു മോഷണം. 37 മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അരുണും സഫ്‍വാനും നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. മോഷണ മുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. പകൽ ബൈക്കുകളിൽ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.