പുകവലിക്കാൻ അനുവദിച്ചില്ല; കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്‍റെ തലയ്ക്കടിച്ചു

Published : Jan 06, 2020, 10:22 PM ISTUpdated : Jan 06, 2020, 10:26 PM IST
പുകവലിക്കാൻ അനുവദിച്ചില്ല; കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്‍റെ തലയ്ക്കടിച്ചു

Synopsis

കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്‍റെ തലക്കടിച്ചത്. 

തൃശൂർ: തൃശൂരില്‍ കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്‍റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. തൃശൂർ ഒന്നാം ക്ലാസ്  അഡീഷണൽ സെഷൻസ് കോടതിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരനെ ആക്രമിച്ചത്. 

കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്‍റെ തലക്കടിച്ചത്. പരിക്കേറ്റ എ ആര്‍ ക്യാമ്പ് എഎസ്ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി