
കൊച്ചി: എറണാകുളം കാക്കനാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റു. യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്.
ഫാർമസി കോഴ്സ് വിദ്യാർത്ഥിനി നൂർജഹാനാണ് കുത്തേറ്റത്. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡേ കെയറിൽ താൽക്കാലിക ജോലിക്കായി പോകുമ്പോഴായിരുന്നു ആക്രമണം. കാക്കനാട് അത്താണി സ്വദേശിനിയാണ് യുവതി.
തിരുവനന്തപുരത്തും സമാനമായ സംഭവമുണ്ടായി. തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് മരിച്ചത്. കാമുകിയായ അഷിതയെ വീട്ടില്‍കയറി കഴുത്തറത്ത് കൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്‍തത്. അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്‍റെ വാതില്‍ അടച്ച ശേഷം അനുവിന്‍റെ കഴുത്തറക്കുകയായിരുന്നു.
Also Read: കാമുകിയുടെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam