പണം നല്‍കി 10 വര്‍ഷമായിട്ടും ഫ്ലാറ്റ് കിട്ടിയില്ല; പ്രമുഖ ബില്‍ഡേഴ്സിനെതിരെ ഹൈക്കോടതിയില്‍ പരാതി

By Web TeamFirst Published Oct 3, 2020, 1:06 AM IST
Highlights

2010ലാണ് കെട്ടിടത്തിൻറെ പണി തുടങ്ങിയത്.  ഫ്ളാറ്റ് കൈമാറുമെന്ന് പറഞ്ഞ കാലാവധികളെല്ലാം തെറ്റിയപ്പോളാണ് പണം മുടക്കിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

തൃശ്ശൂര്‍: ഗുരുവായൂരില്‍ പണം നല്‍കി 10 വര്‍ഷമായിട്ടും ഫ്ലാറ്റ് ലഭിച്ചില്ലെന്ന് പരാതി. അക്ഷയ ബില്‍ഡേഴ്സിൻറെ ഫ്ലാറ്റിനായി പണം മുടക്കിയവരാണ് കുടുങ്ങിയത്. ഫ്ലാറ്റ് ഉടൻ ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കകുയാണ് ഇവര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണമാണ് വൈകിയതെന്നും 6 മാസത്തിനകം ഫ്ലാറ്റുകള്‍ കൈമാറുമെന്നും അക്ഷയ ഡെവലപ്പേഴ്സ സിഇഓ ജോജു വാസുദേവൻ വ്യക്തമാക്കി. 

ഗുരുവായൂര്‍ നഗരത്തോട് ചേര്‍ന്നാണ് 8 നിലകളിലായി 120 ഫ്ലാറ്റുകളുളള സമുച്ചയം. ഇതില്‍ 30 എണ്ണം ഒഴികെ എല്ലാം വിറ്റു പോയി. 2010ലാണ് കെട്ടിടത്തിൻറെ പണി തുടങ്ങിയത്.  ഫ്ളാറ്റ് കൈമാറുമെന്ന് പറഞ്ഞ കാലാവധികളെല്ലാം തെറ്റിയപ്പോളാണ് പണം മുടക്കിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഏതാണ്ട് 90 ശതമാനം പണിയും പൂര്‍ത്തിയായെന്നാണ് അക്ഷയ ഡെവലപ്പേഴ്സ് സിഇഓയുടെ വിശദീകരണം. കൊവിഡ് കാരണമാണ് പണി മുടങ്ങിയതെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലാറ്റുകള്‍ ഉടൻ കൈമാറാനുളള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായും അക്ഷയ ഡെവലപ്പേഴ്സ് അറിയിച്ചു.

click me!