ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണം; ഒടുവിൽ കേസെടുത്ത് പൊലീസ്; സിസിടിവിയിൽ പ്രതി വ്യക്തം

By Web TeamFirst Published Dec 3, 2022, 2:49 PM IST
Highlights

പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ  പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.

പാലക്കാട് : ബിവറേജസ് ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ, ഒടുവിൽ കേസെടുത്ത് പൊലീസ്. നഗരത്തിലെ ചുമട്ടുതൊഴിലാളിയായ സുദീപ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വാർത്തയായതോടെയാണ് പൊലീസ് കേസെടുത്തത്. 

'കോണ്ടം, ഗർഭനിരോധന ഗുളികകൾ'; വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി

പാലക്കാട് നഗരത്തിലെ ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മദ്യം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ വ്യക്തമായിരുന്നു. ഇടതു യൂണിയനിൽ പെട്ട ആളായതിനാൽ പൊലീസും ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇത് ച‍ര്‍ച്ചയായതോടെയാണ് പൊലീസ് മോഷണത്തിന് കേസെടുത്തത്. 

കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു  
 

click me!