ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തു; ദമ്പതികള്‍ പിടിയില്‍

Published : Mar 17, 2019, 07:14 PM IST
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തു; ദമ്പതികള്‍ പിടിയില്‍

Synopsis

യുവാവിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികളെ പിടികൂടി. ജമ്മു കാശ്മീരിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 നാണ് വരീന്ദര്‍ സിംഗ്  തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി പൊലീസില്‍ പരാതിപ്പെട്ടത്.

കാശ്മീര്‍: യുവാവിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികളെ പിടികൂടി. ജമ്മു കാശ്മീരിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 നാണ് വരീന്ദര്‍ സിംഗ്  തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി പൊലീസില്‍ പരാതിപ്പെട്ടത്. തന്‍റെയും ഭാര്യയുടെയും സഹോദരിയുടെയും വ്യാജ ഐഡികള്‍ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങളും കുടുംബ ഫോട്ടകള്‍ ദുരൂപയോഗം ചെയ്തതെന്നും യുവാവ് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഐഡിയുടെ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കള്‍ അഡ്രസ് പൊലീസ് കണ്ടെത്തുകയുംപ്രതികളെ പിടികൂടുകയുമായിരുന്നു. രാഹുല്‍ ജെയ്ന്‍ ഭാര്യ ക്രിതി ജെയ്ന്‍ പര്‍വീന്ദര്‍ സിംഗ് എന്നൊരാളെയുമാണ് പൊലീസ് പിടികൂടിയത്. 

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി