
എറണാകുളം: മോഷ്ടിച്ച ബൈക്കുമായി (bike theft) കറങ്ങിനടന്ന് കടകളില്‍ കവര്‍ച്ച നടത്തുന്ന യുവാവ് ആലുവയില്‍ (aluva) പിടിയില്‍. ഞാറക്കല്‍ സ്വദേശി ജോമോന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ബൈക്കുകള്‍ മോഷ്ടിക്കുക, അതുപയോഗിച്ച് നഗരം ചുറ്റി കടകളില്‍ കവര്‍ച്ച നടത്തുക, തുടര്‍ന്ന് മോഷ്ടിച്ച ബൈക്ക് വിറ്റ് കിട്ടുന്ന പണമെല്ലാം ലഹരിക്ക് ഉപയോഗിക്കുക ഇതാണ് ഞാറക്കല്‍ സ്വദേശി ജോമോന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. തോട്ടക്കാട്ടുകരയിലെ തുണിക്കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി ഉടമയെ മര്‍ദ്ധിച്ച് പണം നല്‍കാതെ രക്ഷപ്പെട്ടത് മുതലാണ് ജോമോന്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാകുന്നത്.
കടയുടമയുടെ പരാതിയെ തുടര്‍ന്നായിരുന്നു നിരീക്ഷണം. പ്രതി ഒന്നരമാസത്തോളം താവളം മാറ്റി പൊലീസിനെ കബളിപ്പിച്ചു. ഒടുവില്‍ ഞാറക്കലില്‍ വെച്ച് പൊലീസ് പിടികുടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇടപ്പള്ളി അരൂര്‍ എറണാകുളം ആലുവ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിക്കുന്നത്. ഇതുകൂടാതെ 20 മോഷണകേസുകളും ഇയാളുടെ പേരിലുണ്ട്. തുണിക്കടകളിലെത്തി വസ്ത്രം വാങ്ങി പണം നല്‍കാതെ രക്ഷപെടുന്നത് ഇയാളുടെ പതിവ് രീതിയാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ വേറെയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam