കഞ്ചാവും കള്ളവാറ്റും അടിച്ച് നടുറോഡിൽ യുവാക്കളുടെ അതിക്രമം; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Published : May 19, 2020, 12:55 AM IST
കഞ്ചാവും കള്ളവാറ്റും അടിച്ച് നടുറോഡിൽ യുവാക്കളുടെ അതിക്രമം;  ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Synopsis

കഞ്ചാവും കള്ളവാറ്റും അടിച്ച് നടുറോഡിൽ യുവാക്കളുടെ അതിക്രമം. അരൂർ അരൂക്കുറ്റി റോഡിലാണ് മണിക്കൂറുളോളം ഇവർ പരാക്രമം കാട്ടിയത്. ഒടുവിൽ ഇരുവരെയും പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

അരൂര്‍: കഞ്ചാവും കള്ളവാറ്റും അടിച്ച് നടുറോഡിൽ യുവാക്കളുടെ അതിക്രമം. അരൂർ അരൂക്കുറ്റി റോഡിലാണ് മണിക്കൂറുളോളം ഇവർ പരാക്രമം കാട്ടിയത്. ഒടുവിൽ ഇരുവരെയും പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

അരൂ‍ർ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണിത്. 22 വയസുള്ള ഇരുവരും മണിക്കൂറുകളോളം നാട്ടുകാരെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തി. മിനി ലോറി ഡ്രൈവറിന്‍റെ തല അടിച്ചു പൊട്ടിച്ചു. സമീപത്തെ കടകൾ അടിച്ചു തകർത്തു. ഒടുവിൽ നാട്ടുകാർ വിവരം അറിയിച്ചതോടെ അരൂർ പൊലീസ് എത്തി ഇരുവരെയും കീഴ്പ്പെടുത്തി. 

അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്ന് അരൂർ പൊലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങൾക്കും അടികളാണ് ഇരുവരുമെന്നും പൊലീസ് പറയുന്നു. എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസുകാരന്‍റെ മകനാണ് പ്രതികളിൽ ഒരാളായ പ്രഭജിത്ത്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ