സൂപ്പർ മാർക്കറ്റ് ഉടമയുടെ പഴ്സ്, തുണിക്കടയില്‍ നിന്ന് ഷര്‍ട്ടുകള്‍; മുഖം മറച്ചെത്തിയ മോഷ്ടാവിനെ തേടി ബത്തേരി

Published : Apr 24, 2023, 02:44 AM ISTUpdated : Apr 24, 2023, 02:49 AM IST
സൂപ്പർ മാർക്കറ്റ് ഉടമയുടെ പഴ്സ്, തുണിക്കടയില്‍ നിന്ന് ഷര്‍ട്ടുകള്‍;  മുഖം മറച്ചെത്തിയ മോഷ്ടാവിനെ തേടി ബത്തേരി

Synopsis

സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളുമാണ് മോഷണം പോയത്.

ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ തുടരുന്നു. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളുമാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലെ പെട്രോൾ പമ്പിന്റെ ഓഫീസ്, സൂപ്പർ മാർക്കറ്റ്, തുണിക്കട എന്നിവിടങ്ങളിൽ കള്ളൻ കയറിയത്. മോഷ്ടാവിന്റെ ദൃശ്യം പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞു. കോട്ട് ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവെത്തിയത്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളും മോഷ്ടാവ് കവർന്നു.

മോഷ്ടാവ് അലമാരയിലെ പണത്തിന് വേണ്ടി തിരച്ചിൽ നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടമായിട്ടില്ല. സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കാത്തതുകൊണ്ടു മാത്രം വലിയ നഷ്ടം ഒഴിവായെന്ന് ഉടമകൾ പറയുന്നത്. ശരീരമാസകലം മറച്ചിരിക്കുന്നതു കൊണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്ത് മറ്റെവിടെയെങ്കിലും മോഷണം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ 17ന് രാത്രിയിൽ കലവൂർ റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്ത് സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി  സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡി വി ആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്ത കേസില്‍ 4 പേര്‍ പിടിയിലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും