റിവോള്‍വര്‍ വ്യത്തിയാക്കുന്നതിനിടെ ഐപിഎസ് ഉദ്യോഗസ്ഥന് അബദ്ധത്തില്‍ വെടിയേറ്റു

By Web TeamFirst Published Sep 3, 2020, 12:20 PM IST
Highlights

കഴുത്തില്‍ വെടിയേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയില്‍ പ്രശ്ന ങ്ങളൊന്നുമില്ലെന്ന്  ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ബംഗളൂരു: സര്‍വ്വീസ് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി പൊലീസ്. വീട്ടില്‍ വച്ചാണ് സംഭവം. കര്‍ണാടക പൊലീസ് ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍പി ശര്‍മ്മയ്ക്കാണ് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റത്. 

കഴുത്തില്‍ വെടിയേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയില്‍ പ്രശ്ന ങ്ങളൊന്നുമില്ലെന്ന്  ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടയില്‍ വെടിയേറ്റതാണെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പിടിഐയോട് വ്യക്തമാക്കി. കൊത്നൂര്‍ പ്രദേശത്തെ വസതിയില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനെയാണ് അപകടം എന്ന് ഇദ്ദേഹം അന്വേഷണ സംഘത്തിനും മൊഴി നല്‍കിയിട്ടുണ്ട്. 

click me!