ഫ്ലാറ്റ് പൊലീസ് പരിശോധിച്ചു; എംഡിഎംഎയുമായി യുവതി പിടിയിൽ

Published : Mar 20, 2023, 07:32 PM ISTUpdated : Mar 20, 2023, 07:34 PM IST
ഫ്ലാറ്റ് പൊലീസ് പരിശോധിച്ചു; എംഡിഎംഎയുമായി യുവതി പിടിയിൽ

Synopsis

ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്. സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ്  പിടിയിലായത്. ഇവരുടെ  ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്. സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. 29 കാരിയാണ് അഞ്ജു. ഇവർ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കാസർകോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റിൽ കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്