Asianet News MalayalamAsianet News Malayalam

പന്ത്രണ്ടുകാരിയെ ബാങ്ക് ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവം; ബാങ്കില്‍ വെച്ചും കാറില്‍ വെച്ചും പീഡനമെന്ന് മൊഴി

കേസില്‍ പ്രതിയുടെ പെണ്‍സുഹൃത്തും പെണ്‍കുട്ടിയുടെ മാതാവുമായ മുപ്പത്തിയൊമ്പതുകാരിയെയും പൊലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

kerala bank employee remanded for sexually abuse 12 year old girl in in malapuram
Author
First Published Jan 22, 2023, 11:34 PM IST

മലപ്പുറം: പന്ത്രണ്ടു വയസുകാരിയെകാരിയെ കേരള ബാങ്ക് ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി പെണ്‍കുട്ടിയെ ബാങ്കിനുള്ളില്‍ വെച്ചും കാറിനുള്ലില്‍ വെച്ചും പീഡിപ്പിച്ചെന്ന് മൊഴി. മലപ്പുറത്തെ കേരള ബാങ്ക് ജീവനക്കാരനും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ഒറ്റകത്ത് സെയ്ദ് അലി അക്ബര്‍ ഖാന്‍ (39) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ പ്രതിയുടെ പെണ്‍സുഹൃത്തും പെണ്‍കുട്ടിയുടെ മാതാവുമായ മുപ്പത്തിയൊമ്പതുകാരിയെയും പൊലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.  മലപ്പുറം കേരളാ ബാങ്കിലെ (പഴയ എം.ഡി.സി.) ജീവനക്കാരനാണ് പ്രതി. പീഡനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ബാങ്കിലെ ട്രൈനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവേ അലി അകബര്‍ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടില്‍ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.

ബാങ്കിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ  തിരുവനന്തപുരം സ്വദേശിനിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു. 2021 നവംബര്‍  ഡിസംബര്‍ കാലയാളവില്‍ 12 വയസ്സുള്ള ഇവരുടെ മകളെ മാതാവിന്റെ അറിവോട് കൂടി പ്രതി പീഡനത്തിന് ഇരയാക്കുരയായിരുന്നു.  2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി.  സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസില്‍ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരുന്നു.  ഒളിവിലായിരുന്ന സെയ്ദി അലി അക്ബറിനെ പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More : മദ്യപിക്കുന്നതിനിടെ തര്‍ക്കം: പാറശ്ശാലയിൽ യുവാവ് വെട്ടേറ്റു മരിച്ചു

Follow Us:
Download App:
  • android
  • ios