
തൃശ്ശൂര്‍: കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് നാലുപേര്‍ ചേര്‍ന്നെന്ന് പൊലീസ്. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് മൂന്നുപേർ. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഡി വൈ എഫ് ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീന് നേരെ ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സൈഫുദ്ദീൻ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ എസ്‍ ഡി പി ഐ പ്രവർത്തകരെന്ന് സി പി എം ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam