
ചെന്നൈ: നടിയുടെ കാറിൽ നിന്ന് മദ്യകുപ്പികൾ പിടികൂടി. നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്നാണ് നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയത്. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്.
മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പൊലീസാണ് മദ്യകുപ്പികൾ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam