38കാരിയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം, 25കാരനെ വെടിവച്ച് പൊലീസ്

Published : Aug 19, 2023, 10:36 AM IST
38കാരിയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം, 25കാരനെ വെടിവച്ച് പൊലീസ്

Synopsis

തെളിവെടുപ്പിനിടെ പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ പൊലീസ് കാലില്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു

ബെംഗളുരു: തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപമാണ് സംഭവം. ഞായറാഴ്ചയാണ് 38 കാരിയെ ക്രൂര ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍ ടോട്ടിയിലെ തടാകത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പേരക്കുട്ടിയോടൊപ്പം നടന്നുപോയ 38കാരിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനിടയിലാണ് 38കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ തെരച്ചിലിന് പൊലീസിനൊപ്പം മുന്നില്‍ നിന്നിരുന്നത് പ്രതികളായിരുന്നു. 38 കാരിയെ കാണാതായതിലെ അതീവ ആശങ്കാകുലരാണെന്ന് മാധ്യമങ്ങളോടും ഇവര്‍ പ്രതികരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന്പുറത്തെത്തിക്കാന്‍ കൂടിയതും മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു. തെളിവെടുപ്പിനിടെ തോന്നിയ അസ്വഭാവികതയ്ക്ക് പിന്നാലെ ചോദ്യം ചെയ്തതിലാണ് ക്രൂരകൃത്യം ചെയ്തത് തങ്ങളാണെന്ന് ഇവര്‍ വിശദമാക്കിയത്. വ്യാഴാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് 25കാരനായ സോമശേഖറെന്ന് സോമന് നേരെ വെടിവച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇടത് കാലിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വിശദമാക്കിയത്. ഇയാള്‍ക്കെതിരെ വേറെ മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് വിശദമാക്കുന്നത്. ബന്നര്‍ഘട്ട സ്വദേശിയാണ് ഇയാള്‍. ഇയാളും 33കാരനായ ഹരീഷ്, 20 കാരനായ ജയന്ത് എന്നിവര്‍ ചേര്‍ന്ന് ലഹരി ഉപയോഗിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് 38 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്. തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിലെ പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റ് മാര്‍ഗമില്ലാതെ വെടിവച്ചതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി