10 ദിവസം ടൈ​ഗർ ഷ്റോഫിനെ പിന്തുടർന്നു, വീടും ജിമ്മും ഫുട്ബോൾ ​ഗ്രൗണ്ടും നിരീക്ഷിച്ചു, വധിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ്, 3 പ്രതികളും പിടിയിൽ

Published : Oct 19, 2026, 11:45 PM IST
tiger shroff

Synopsis

45 മിനുറ്റോളം ഗ്രൗണ്ടിന് പുറത്ത് കാത്തിരുന്നു പ്രതികൾ. ആക്രമണം കഴിഞ്ഞ ഉടൻ ബൈക്കിൽ അന്ധേരിയിലേക്ക്. ബൈക്ക് ഉപേക്ഷിച്ച ശേഷം മൂന്ന് പേരും ബോറിവലിയിലേക്കും തുടർന്ന് സൂറത്തിലേക്കും ട്രെയിനിൽ കടന്നു. ഇതേ സമയം മുംബൈ പോലീസിന്റെ 15 സംഘങ്ങൾ പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിരുന്നു.

മുംബൈ: മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പ്രതികളും പിടിയിൽ. നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ടൈഗർ ഷ്റോഫിനെ വധിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് മുംബൈ പോലീസ് പറഞ്ഞു. കൊല്ലാനുറച്ചെത്തിയ അക്രമികളിൽ നിന്ന് നടൻ ടൈഗർ ഷ്റോഫ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആറ് റൗണ്ട് വെടിയുതിർത്തു, പോയിന്റ് ബ്ലാങ്കിൽ നിറയൊഴിക്കും മുൻപ് തോക്ക് തകരാറിലായി. ഇതോടെ വലിയ ദുരന്തം വഴിമാറിപോവുകയായിരുന്നു.

ഇന്നലെ രാത്രി 7 മണിയോടെ മുംബൈ ജുഹുവിൽ ഫുട്ബോൾ കളികഴിഞ്ഞ് മടങ്ങുകയായിരുന്നു ടൈഗർ ഷ്റോഫ്. വഴിയിൽ കാത്തുനിന്ന രണ്ടുപേർ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും നിറയൊഴിച്ചു. നടന്റെ ഡ്രൈവർ ഫിർദോസിനും ഒരു ഓട്ടോ റിക്ഷാ ഡ്രൈവർക്കും വെടിയേറ്റു. 45 മിനുറ്റോളം ഗ്രൗണ്ടിന് പുറത്ത് കാത്തിരുന്നു പ്രതികൾ. ആക്രമണം കഴിഞ്ഞ ഉടൻ ബൈക്കിൽ അന്ധേരിയിലേക്ക്. ബൈക്ക് ഉപേക്ഷിച്ച ശേഷം മൂന്ന് പേരും ബോറിവലിയിലേക്കും തുടർന്ന് സൂറത്തിലേക്കും ട്രെയിനിൽ കടന്നു. ഇതേ സമയം മുംബൈ പോലീസിന്റെ 15 സംഘങ്ങൾ പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിരുന്നു.

പ്രതികൾ പൂനെ - ജയ്പൂർ എക്സ്പ്രെസിൽ രാജസ്ഥാനിലേക്ക് നീങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. രാവിലെ 10 മണിയോടെ കോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂന്ന് പേരെയും രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘം വളഞ്ഞു. ബിഹാർ സ്വദേശി ഹൃതിക് ഹരിയാന സ്വദേശി രേഹൻ, ഒരു പതിനേഴുകാരൻ എന്നിവർ പിടിയിൽ. ട്രെയിനിൽ ജയ്പൂരിലേക്കും പിന്നീട് ബസ് മാർഗം ദില്ലിയിലേക്കുമെത്താനായിരുന്നു പ്രതികളുടെ നീക്കം. തുടർന്ന് നേപ്പാളിലേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. കൃത്യം നിർവഹിക്കാൻ 50000 രൂപ വീതം മൂന്നുപേരും നേരത്തെ കൈപ്പറ്റി. രണ്ടാഴ്ച്ച മുൻപ് മുംബൈയിലെത്തിയ പ്രതികൾ 10 ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്നു.

വീടും പതിവായി പോകുന്ന ജിമ്മും ഫുട്ബോൾ ഗ്രൗണ്ടും നിരീക്ഷിച്ചു. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും പാപ്പരാസി വീഡിയോകളും കണ്ട ശേഷം ജുഹുവിലെ പുഷ്പ നർസി പാർക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അനിൽ പണ്ഡിറ്റ് എന്നയാളുടെ അക്കൗണ്ടിലൂടെ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ടൈഗർ ഷ്റോഫ് സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചുവെന്നും അവസാനത്തെ മുന്നറിയിപ്പെന്നുമായിരുന്നു സന്ദേശം. പ്രതികൾ പിടിയിലായതോടെ മുംബൈയിൽ ഇനിയും ഷൂട്ടർമാരുണ്ടെന്നും കൊല്ലുമെന്നും ഭീഷണി. പ്രതികളെ മുംബൈയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൽമാൻ ഖാന്റെ സുരക്ഷയും കൂട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബി​ഗ്ബോസ് മുൻതാരം ബ്ലെസി ഉൾപ്പെട്ട കേസ്; ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യകണ്ണി ബെം​ഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ
മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു, ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് അതിക്രമം, സംഭവം പാലക്കാട്