പിഴയായി പിരിച്ചെടുത്ത പണം തട്ടിയ എസ്ഐക്കെതിരെ കേസ്

By Web TeamFirst Published Mar 12, 2020, 1:14 AM IST
Highlights

എസ്ഐ സുരേഷ് കുമാറിനെ പണം തട്ടലിനെ കുറിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സിഐ അനിൽകുമാർ രേഖകള്‍ പരിശോധിച്ചു. 

തിരുവനന്തപുരം: പിഴയായി പിരിച്ചെടുത്ത പണം മോഷ്ടിച്ച കൻഡോൻമെന്‍റ് എസ്ഐ എം.സുരേഷ് കുമാറിനെതിരെ കേസെടുത്തു. വിവിധ നിയമലംഘനങ്ങളിൽ പിഴയായി കിട്ടിയ 25000രൂപയാണ് എസ്ഐ തട്ടിയെടുത്തത്. വിവിധ നിയമലംഘനങ്ങള്‍ക്ക് പൊതുജനങ്ങളിൽ നിന്നും പിരിച്ച പണമാണ് എസ്ഐ തട്ടിയെടുത്ത്. രേഖകള്‍ കൃത്രിമം നടത്തിയാണ് 25000രൂപ കൈക്കലാക്കിയത്. 

എസ്ഐ സുരേഷ് കുമാറിനെ പണം തട്ടലിനെ കുറിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സിഐ അനിൽകുമാർ രേഖകള്‍ പരിശോധിച്ചു. എസ്ഐയുടെ മോഷണം കണ്ടെത്തിയ സിഐ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. സുരേഷ് കുമാറിനെ സസ്പെൻറ് ചെയ്ത കമ്മീഷണർ കേസെടുക്കാൻ നിർദ്ദേശിച്ചു. വ്യാജരേഖ, പണം തട്ടൽ വിശ്വാസ വഞ്ചന എന്നിങ്ങനെ ജാമ്യമില്ലാവകുപ്പ് ചേർത്ത് എസ്ഐക്കെതിരെ കേസെടുത്തു. എസ്ഐയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

click me!