പെൺവാണിഭത്തിന് ഇതര സംസ്ഥാനത്ത് നിന്നും പെണ്‍കുട്ടികള്‍; തടയാൻ നീക്കം ശക്തമാക്കി പൊലീസ്

Web Desk   | Asianet News
Published : Mar 12, 2020, 01:03 AM IST
പെൺവാണിഭത്തിന് ഇതര സംസ്ഥാനത്ത് നിന്നും പെണ്‍കുട്ടികള്‍;  തടയാൻ നീക്കം ശക്തമാക്കി പൊലീസ്

Synopsis

അസാമടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പെൺകുട്ടികളെ പെൺവാണിഭ സംഘം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. 

എടകിക്കോട്: പെൺവാണിഭ സംഘം ഇതര സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരുന്നത് തടയാൻ പരിശോധന ശക്തമാക്കി പൊലീസ്. അതിനിടെ, എടരിക്കോട് വച്ച് അസം സ്വദേശിനിയായ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അസാമടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പെൺകുട്ടികളെ പെൺവാണിഭ സംഘം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. പെൺകുട്ടികളെ കൊണ്ടുവരുന്നതും ലൈംഗീകമായി ചൂഷണം ചെയ്യുന്നതും കൂടുതലും ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്.

അസം സ്വദേശിനിയായ 12 കാരിയെ എടരിക്കോട് കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.കേസില്‍ ഇനി പിടികിട്ടാനുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.നാലു ദിസവത്തിനിടെ ആറു പേര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്