
പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ. വാളയാറിൽ മാടുവണ്ടിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തതത്. കോഴിക്കോട് വിജിലൻസ് സെൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശൂർ ഡിഐജിയാണ് നടപടി എടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam