തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘംചേർന്ന് മര്‍ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ, ഒളിവിലുള്ള 5പേർക്കായി അന്വേഷണം

Published : Apr 09, 2024, 05:35 PM IST
തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘംചേർന്ന് മര്‍ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ, ഒളിവിലുള്ള 5പേർക്കായി അന്വേഷണം

Synopsis

ഇന്നലെ രാത്രിയാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സിജു തോമസ് എന്ന പൊലീസുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ് വിവരം. 

ഇന്നലെ രാത്രിയാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സിജു തോമസ് എന്ന പൊലീസുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ചാല മാര്‍ക്കറ്റിനുള്ളില്‍ വെച്ച് ഒരുസംഘം കൂട്ടം ചേര്‍ന്ന് സിജുവിനെ മര്‍ദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

മോദി ഭരണത്തിൽ ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല: അമിത് ഷാ

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്