ഭക്ഷണം തീര്‍ന്നതില്‍ ദേഷ്യം; പൊലീസുകാരന്‍ ഭക്ഷണശാല ഉടമസ്ഥനു നേരെ വെടിവെച്ചു

Published : Sep 22, 2019, 06:41 PM IST
ഭക്ഷണം തീര്‍ന്നതില്‍ ദേഷ്യം; പൊലീസുകാരന്‍ ഭക്ഷണശാല ഉടമസ്ഥനു നേരെ വെടിവെച്ചു

Synopsis

ഭക്ഷണം തീര്‍ന്നതിന്‍റെ ദേഷ്യത്തിന് പൊലീസ് കോണ്‍സ്റ്റബില്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തു

ഗാസിയാബാദ്: ഭക്ഷണം തീര്‍ന്നതിന്‍റെ ദേഷ്യത്തിന് പൊലീസുകാരന്‍ ഭക്ഷണശാല ഉടമസ്ഥനു നേരെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സന്ദീപ് ബലിയാന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ പൊലീസ് കോണ്‍സ്റ്റബിളാണ്.

ഇയാള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഈ ഭക്ഷണശാലയില്‍ നിന്നായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇയാള്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഇവിടെയെത്തിയെങ്കിലും ഭക്ഷണം തീര്‍ന്നതായി കടയുടമ അറിയിച്ചു. ഇതിന്‍റെ ദേഷ്യത്തില്‍ ഇയാള്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പൊലീസില്‍ നിന്നും സസ്പെന്‍റ് ചെയ്തതായും ഉന്നതപൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്