
സാന്‍ അന്‍റോണിയോ: രക്ഷിതാക്കള്‍ പൂട്ടിപ്പോയ കാറിനുള്ളില്‍ അകപ്പെട്ട് മൂന്നു വയസ്സുള്ള ആൺകുട്ടി മരിച്ചു. ശനിയാഴ്ച യുഎസിലെ സാന്‍അന്‍റോണിയോയിലാണ് ആണ് ദാരുണ സംഭവം നടന്നത്. പൂട്ടിപ്പോയ കാറിനുള്ളില്‍ ചൂടേറ്റാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മൂത്തകുട്ടിയുടെ ടീബോള്‍ ഗെയിം കഴിഞ്ഞ് വീട്ടിലെത്തിയ കുടുംബാംഗങ്ങള്‍ കാറില്‍ ഇളയകുട്ടിയുണ്ടെന്നത് മറന്നു പോയതിനെത്തുടര്‍ന്നാണ് അപകടം നടന്നത്. തുടര്‍ന്ന് കുട്ടി കാറിനുള്ളിലെ ചൂടേറ്റ് മരിക്കുകയുമായിരുന്നു.
അമേരിക്കയില്‍ നിന്നും നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുംരക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam