പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Web Desk   | Asianet News
Published : Oct 13, 2021, 07:44 AM ISTUpdated : Oct 13, 2021, 09:28 AM IST
പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Synopsis

പൂജപ്പുര മുടവൻ മുകളിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവർ ഇന്നലെ രാത്രിയാണ് കുത്തേറ്റു മരിച്ചത്.  സുനിലിന്റെ മകളുടെ ഭർത്താവാണ് പ്രതിയായ അരുൺ. 

തിരുവനന്തപുരം:  പൂജപ്പുരയിലെ (Poojappura)  ഇരട്ട കൊലപാതകത്തിൽ പ്രതി അരുണിന്റെ (Arun) അറസ്റ്റ് ഇന്ന്  രേഖപ്പെടുത്തും. പൂജപ്പുര മുടവൻമുകളിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവർ ഇന്നലെ രാത്രിയാണ് കുത്തേറ്റു മരിച്ചത്.  സുനിലിന്റെ മകളുടെ ഭർത്താവാണ് പ്രതിയായ അരുൺ. 

ഭാര്യയുമായുള്ള കലഹമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.  അരുണും ഭാര്യവീട്ടുകാരും തമ്മിൽ തർക്കം  നിലനിന്നിരുന്നു. സ്ത്രീധന കാര്യം പറഞ്ഞുള്ള  കലഹവും പതിവായിരുന്നു. അരുണിന്റെ ഭാര്യ അപർണ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ അരുൺ ഭാര്യയോട് ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചപ്പോൾ ഭാര്യാപിതാവിനെയും ഭാര്യയുടെ സഹോദരനെയും കുത്തുകയായിരുന്നു. 

രാത്രി 9 മണിയോടെയാണ് അരുണ്‍ ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയത്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു ഇരുവരെയും കുത്തിയത്. 

Read Also: കേരളത്തെ കരയിച്ച ആ കൊടും കുറ്റവാളിക്ക് ശിക്ഷ എന്ത്? ഉത്രവധക്കേസിൽ സൂരജിന്റെ വിധി ഇന്ന്

 

PREV
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ