ചെറുവത്തൂരിൽ അച്ഛൻ രണ്ട് മക്കളെ കൊന്നത് കഴുത്തിൽ കയർ മുറുക്കിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published : Mar 19, 2021, 12:05 AM ISTUpdated : Mar 19, 2021, 07:14 AM IST
ചെറുവത്തൂരിൽ അച്ഛൻ രണ്ട് മക്കളെ കൊന്നത് കഴുത്തിൽ കയർ മുറുക്കിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Synopsis

ചെറുവത്തൂരിൽ അച്ഛൻ രണ്ട് മക്കളെ കൊന്നത് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓട്ടോഡ്രൈവറായ രൂഗേഷാണ് പത്തുവയസുകാരി വൈദേഹിയേയും ആറുവയസുകാരൻ ശിവനന്ദിനേയും കൊലപ്പെടുത്തിയ ശേഷം തുങ്ങിമരിച്ചത്. 

കാസർകോട്: ചെറുവത്തൂരിൽ അച്ഛൻ രണ്ട് മക്കളെ കൊന്നത് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓട്ടോഡ്രൈവറായ രൂഗേഷാണ് പത്തുവയസുകാരി വൈദേഹിയേയും ആറുവയസുകാരൻ ശിവനന്ദിനേയും കൊലപ്പെടുത്തിയ ശേഷം തുങ്ങിമരിച്ചത്. ഭാര്യയോടുള്ള അകൽച്ചയും കുടുംബകലഹവുമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ. ശ്വാസം മുട്ടിയാണ് കുട്ടികളുടെ മരണം. കഴുത്തിൽ കയർ മുറുക്കിയതിന്‍റെ പാടുകളുണ്ട്. മറ്റ് പരിക്കുകളില്ല. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം.ചെറുവത്തൂർ മടിക്കുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു നാട് നടുങ്ങിയ സംഭവം. 

കുട്ടികളുടെ മൃതദേഹങ്ങൾ വീടിനകത്ത് തറയിലും രൂഗേഷിന്‍റേത് പുറത്ത് ടെറസിൽ നിന്ന് തൂങ്ങിയ നിലയിലുമായിരുന്നു. ഭാര്യയുമായി ഒരു വർഷത്തോളമായി അകന്നുകഴിയുന്ന രൂഗേഷ് ഒരാഴ്ച മുമ്പാണ് ഭാര്യവീട്ടിൽ നിന്ന് കുട്ടികളെ സ്വന്ത വീട്ടിലേക്ക് കൂ ട്ടിക്കൊണ്ടുവന്നത്. ചൊവ്വാഴ്ച വൈകിട്ട് മക്കളിലൊരാളുടെ ജന്മദിനം ആഘോഷിച്ച ശേഷം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമായിരുന്നു ക്രൂരകൃത്യം. 

സംശയരോഗിയായിരുന്ന രൂഗേഷ് സ്ഥിരം മദ്യപാനായിയാരിന്നെന്ന് പൊലീസ്. മക്കളെ കൊന്ന ശേഷം ജീവനൊടുക്കുമെന്ന് നേരത്തെ നിരന്തരം പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകി. ഭാര്യയുടെ മൊഴിയെടുത്തിട്ടില്ല. കുട്ടികളുടെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ