
മാള: കാണാതായ ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ആൺ സുഹൃത്തിനെ ഭർത്താവ് കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി. മലപ്പുറം സ്വദേശി മുല്ലയ്ക്കൽ അഭിലാഷാണ് കാര്യാട്ടുകര സ്വദേശി സജീഷിനെ കുത്തിയത്. മാള പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 31-നാണ് അഭിലാഷ് മാള പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് ചിത്തിരയെ സ്റ്റേഷനിലേക്ക് ഇന്ന് വിളിച്ചുവരുത്തി. ഉച്ചക്ക് ഇവർക്കൊപ്പം സുഹൃത്ത് സജീഷും എത്തിയിരുന്നു. സജീഷിനോട് തന്റെ മക്കളുടെ അമ്മയെ വിട്ടുതരാൻ അഭിലാഷ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റമുണ്ടായി. കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിന്റെ തലയ്‌ക്ക് കുത്തി. പോലീസ് സ്റ്റേഷന്റെ സന്ദർശക മുറിയിൽ വെച്ചായിരുന്നു സംഭവം.
ഈ സമയത്ത് പോലീസുകാരും സമീപത്ത് ഉണ്ടായിരുന്നു. സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളറിയിച്ചത്. മാള ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് അഭിലാഷ് കത്രിക വാങ്ങിയത്. കത്രികയിൽ വിഷം പുരട്ടിയിരുന്നോ എന്ന് സംശയമുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
അതേസമയം, പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിൽ കാമുകി വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മി പ്രിയ അറസ്റ്റിൽ. ബോധം പോകുംവരെ അതിക്രൂരമായി സംഘം മര്‍ദ്ദിച്ചെന്ന് പരിക്കേറ്റ യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൾ ക്വട്ടേഷൻ നൽകിയതല്ലെന്നും യുവാവ് നിരന്തരം ശല്യം ചെയ്യുന്നത് തടയാൻ സുഹൃത്തുക്കളോട് പറയുകയാണുണ്ടായതെന്നുമാണ് ലക്ഷ്മി പ്രിയയുടെ അമ്മയുടെ വിശദീകരണം
ബുധനാഴ്ച രാവിലെ പത്ത് മണിക്ക് അയിരൂരിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ എറണാകുളത്തേക്ക് കൊണ്ട് പോയി മർദ്ദിച്ചുവെന്നാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിൻറെ പരാതി. കാറിൽ വെച്ചും എറണാകുളത്തെ ഒരു വീട്ടിൽ വെച്ചും ലക്ഷ്മി പ്രിയയും സംഘവും അക്രമിച്ചെന്നാണ് യുവാവ് പറയുന്നത്. കറങ്ങാൻ പോകാമെന്ന് ഫോണിലൂടെ വിളിച്ച് പറഞ്ഞ് ശേഷം തന്ത്രപരമായി കാറിലേക്ക് കയറ്റിയെന്നാണ് പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam