Asianet News MalayalamAsianet News Malayalam

പോസ്റ്റ് ഓഫീസില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വനിത പോസ്റ്റ്മാസ്റ്റര്‍ പണം ചെലവഴിച്ച വഴിയെ കുറിച്ച് പൊലീസിന് സൂചന

പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് വിവരം.

police got tip off about the woman postmaster cheated lakhs from the post office and spent the money ppp
Author
First Published Apr 12, 2023, 12:31 AM IST

ആലപ്പുഴ: പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം പറഞ്ഞിട്ടില്ല.

മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റര് ആയിരിക്കെയാണ് 21 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് 21 പേര്‍ക്ക്. അമിതക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. സ്റ്റുഡിയോ നടത്തുന്ന ഭര്‍ത്താവിനൊപ്പമാണ് താമസം. നാല് വര്‍ഷം മുന്പെടുത്ത കാര് വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഈ അന്വേഷത്തിലാണ് ഇവര്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പൊലീസിന് നല്കിയ പ്രാഥമിക മൊഴിയില്‍പക്ഷെ അമിത ഇക്കാര്യം പറയുന്നില്ല. കസ്റ്റിഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടില് കാര്യമായി പണമില്ല. ആദ്യഘട്ടത്തില് പരാതിയുമായി എത്തിയ ചില നിക്ഷേപകര്‍ക്ക് വീട്ടുകാര്‍ പണം നല്‍കിയിരുന്നു. 

Read more: 'മലേഷ്യയിലെത്തിച്ചത് കണ്ണുകെട്ടി, അടച്ച കണ്ടെയ്നറിലും ബോട്ടിലുമായി', ഇടുക്കിയിൽ 5 യുവാക്കളെ കടത്തിയതായി പരാതി

വീട്ടുകാര്‍ സ്ഥലം വിറ്റാണ് ഇതിന് പണം കണ്ടെത്തിയത്. കൂടുതല് പേര്‍ തട്ടിപ്പിനിരയായോ എന്നും പൊലീസ് അന്വേഷിക്കുന്നത്. നിക്ഷേപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആരുടെയെങ്കിലും പാസ് ബുക്കിലെ ആദ്യ പേജ് കീറിക്കളഞ്ഞ് നല്‍കുകയായണ് അമിത ചെയ്തിരുന്നത്. നിക്ഷേപകന്‍റെ പേരില്‍ യഥാര്‍ഥ അക്കൗണ്ട് ഉണ്ടാവുകയുമില്ല. നിക്ഷേകന്‍ അടയക്കുന്ന പണം അമിത കൈവശം വെക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ നിക്ഷേപ പദ്ധതിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ നിക്ഷേപകന് ,സ്വന്തമായി അക്കൗണ്ട് പോലുമില്ലെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. 

Follow Us:
Download App:
  • android
  • ios