Molestation : പ്രാക്ടിക്കൽ ക്ലാസിനായി വിളിച്ചുവരുത്തി പീഡനം, പ്രിൻസിപ്പലിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ

Published : Dec 07, 2021, 05:15 PM ISTUpdated : Dec 07, 2021, 05:34 PM IST
Molestation : പ്രാക്ടിക്കൽ ക്ലാസിനായി വിളിച്ചുവരുത്തി പീഡനം, പ്രിൻസിപ്പലിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ

Synopsis

പ്രിൻസിപ്പൽ, സ്വയം കിച്ഡി പാകം ചെയ്ത് കുട്ടികൾക്ക് നൽകി. ഇത് കഴിച്ച വിദ്യാ‍ർത്ഥികൾക്ക് ബോധം നഷ്ടമായി. തുട‍ന്ന് ഇയാൾ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പരാതി...

ലക്നൗ: മയക്കുമരുന്ന് നൽകി പ്രിൻസിപ്പൽ പീഡിപ്പിച്ചുവെന്ന (Molested) പരാതിയുമായി യുപിയിലെ (Uttar Pradesh) 17 പത്താം ക്ലാസ് വിദ്യാ‍‍ത്ഥികൾ. മുസഫ‍ർന​ഗറിലെ വിദ്യാ‍ർത്ഥികളാണ് സ്കൂൾ പ്രിൻസിപ്പലിനും അസോസിയേറ്റിനുമെതിരെ പരാതിയുമായെത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം പ്രാക്ടിക്കൽ പരീക്ഷയുണ്ടെന്നും അതിന് പഠിപ്പിക്കാനാണെന്നും പറഞ്ഞ് പ്രിൻസിപ്പൽ വിദ്യാ‍ർത്ഥികളോട് രാത്രിയിൽ സ്കൂളിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. 

നവംബ‍ർ 18നാണ് സംഭവം നടന്നതെന്ന് ഉത്ത‍പ്ര​ദേശ് പൊലീസ് പറഞ്ഞു. കുട്ടികളുടെ പരാതിയിൽ എഫ്ഐആ‍ രജിസ്റ്റ‍ർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ചു. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‍അതേസമയം വിദ്യാ‍ർത്ഥികൾ പറഞ്ഞതനുസരിച്ച് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നും പിന്നീട് സ്ഥലം എംഎൽഎ ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതെന്നും രക്ഷിതാക്കൾ പറഞ്ഞു. 

സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെന്റ് ചെയ്തതായി മുസാഫ‍ ന​ഗ‍ പൊലീസ് ചീഫ് അഭിഷേക് യാദവ് പറഞ്ഞു. പ്രാക്ടിക്കൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടി വിദ്യാ‍ർത്ഥികളോട് സ്കൂളിൽ തുടരാൻ വേണ്ടി പ്രിൻസിപ്പൽ ആവശ്യപ്പെടുന്നു. കുട്ടികൾ സ്കൂളിൽ തുടരുന്നു. ശേഷം കുട്ടികൾ കിച്ഡി ഉണ്ടാക്കി. 

എന്നാൽ ഇത് പൂർണ്ണമായും വെന്തില്ലെന്ന് പറഞ്ഞ പ്രിൻസിപ്പൽ, സ്വയം കിച്ഡി പാകം ചെയ്ത് കുട്ടികൾക്ക് നൽകി. ഇത് കഴിച്ച വിദ്യാ‍ർത്ഥികൾക്ക് ബോധം നഷ്ടമായി. തുട‍ന്ന് ഇയാൾ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പരാതി. 29 കുട്ടികളുള്ള ക്ലാസിൽ പെൺകുട്ടികളെ മാത്രമാണ് പ്രാക്ടിക്കൽ തയ്യാറെടുപ്പിനായി പിടിച്ചുനി‍‌‍ർത്തിയത്. സംഭവം പുറത്ത് പറയാതിരിക്കാൻ തങ്ങൾക്ക് മേൽ സമ്മ‍‍ർദ്ദം ചെലുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്