വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദനം, പരാതി

By Web TeamFirst Published Jan 21, 2023, 9:08 AM IST
Highlights

ഉദ്യോഗസ്ഥരുടെ ക്രൂരർദ്ദനമേറ്റ ഇരുവരുടെയും ആരോഗ്യം തീർത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൃശ്ശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടു തടവുകാരെ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി.  സിനീഷ് കണ്ണൻ, പ്രതീഷ് എന്നീ തടവുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ക്രൂരർദ്ദനമേറ്റ ഇരുവരുടെയും ആരോഗ്യം തീർത്തും അവശനിലയിലാണെന്ന് ഇവരുടെ സഹോദരന്മാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊലക്കേസിൽ പ്രതികളായ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരാണ് സിനീഷ് കണ്ണൻ, പ്രതീഷ് എന്നിവർ. കഴിഞ്ഞ ഞായറാഴ്ച ജയിലിൽ വച്ച് മറ്റ് ചില പ്രതികളുമായി ഇവർ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഇതിന് ശേഷം ഇരുവരെയും ജയിലധികൃതർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയപ്പോൾ ഇരുവരെയും പരിക്കേറ്റ നിലയിലാണ് കണ്ടതെന്ന് ഇവരുടെ സഹോദരന്മാർ പറഞ്ഞു.

Read More : ലഹരിവിൽപ്പനയെക്കുറിച്ച് വിവരം നല്‍കി; പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല, പരസ്യ ഭീഷണി

 ഞായറാഴ്ച മർദ്ദനമേറ്റിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരെയും തൃശ്ശൂർ മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ഡോക്ടറില്ലാത്തതിനാൽ വ്യാഴാഴ്ച കോഴിക്കോട്ടേക്ക് മാറ്റി. തിരിച്ചു ചെന്നാൽ ഇവരുടെ ജീവന് വരെഭീഷണയുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. തടവുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജയിലധികൃതർ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Read More :  'എനി ടൈം മണി'; കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

click me!