കൊയ്ത്ത് യന്ത്രം നൽകാമെന്ന് വാ​ഗ്ദാനം; തമിഴ്നാട് സ്വദേശിയിൽ നിന്ന് പണം തട്ടിയവർ പാലക്കാട് അറസ്റ്റിൽ

By Web TeamFirst Published Sep 27, 2022, 9:42 PM IST
Highlights

തമിഴ്നാട് ലാൽഗുഡി വെങ്കിടാലചപുരം സ്വദേശി രാജശേഖരനിൽ നിന്നാണ് ഇരുവരും പണം തട്ടിയെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന കൊയ്ത്ത് യന്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലക്കാട് നഗരത്തിലേക്ക് വിളിച്ച് വരുത്തിയായിരുന്നു തട്ടിപ്പ്. 

പാലക്കാട്: കൊയ്ത്ത് യന്ത്രം വാങ്ങിത്തരാം എന്നു പറഞ്ഞു  വിളിച്ച് വരുത്തി തമിഴ്നാട് സ്വദേശിയിൽ നിന്ന് അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി.  തിരുപ്പൂർ സ്വദേശികളായ ഗണേഷ് മൂർത്തി (50), രാജ് കുമാർ (43) എന്നിവരെയാണ്  പാലക്കാട്‌ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ്നാട് ലാൽഗുഡി വെങ്കിടാലചപുരം സ്വദേശി രാജശേഖരനിൽ നിന്നാണ് ഇരുവരും പണം തട്ടിയെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന കൊയ്ത്ത് യന്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലക്കാട് നഗരത്തിലേക്ക് വിളിച്ച് വരുത്തിയായിരുന്നു തട്ടിപ്പ്. യന്ത്രം വാങ്ങുന്നതിന് മുന്നോടിയായി 80000 രൂപയുടെ മദ്രപത്രം വേണമെന്ന് ഇരുവരും പറഞ്ഞു. ഇതിനായി പണം ആവശ്യപ്പെട്ടു. കൈയ്യിലുണ്ടായിരുന്ന 60000 രൂപ കൊടുത്തതും രാജശേഖരനെ തള്ളിയിട്ട് കാറിൽ കയറി പോവുകയായിരുന്നു. രാജശേഖരന്റെ പരാതിയിൽ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പകൽ 12.30നാണ് സംഭവം നടന്നത്. 

Read Also: നിരോധിത പുകയില വേട്ട; ഡോഗ് സ്ക്വാഡെത്തി, മണത്ത് പിടിച്ചത് 1000 ഹാന്‍സ് പായ്ക്കറ്റ്


 

click me!