1000 പായ്ക്കറ്റ് ഹാൻസ് ആണ് നൂറനാട്  പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തത്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു.

ചാരുംമൂട്: ആലപ്പുഴയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ചാരമ്മൂട് താമരക്കുളം നാലു മുക്കിൽ വീട്ടിലും കടയിലുമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. 1000 പായ്ക്കറ്റ് ഹാൻസ് ആണ് നൂറനാട് പൊലീസ് പിടിച്ചെടുത്തത്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലാ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സി. ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായി റെയ്ഡ്. 

താമരക്കുളം മേക്കുംമുറി കുഴിവിള തെക്കതിൽ ഷാജഹാനെ(54) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. രണ്ടു ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. എസ്. ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജേഷ്, ജൂനിയർ എസ്. ഐ ദീപു, സി. പി. ഒ മാരായ കൃഷ്ണകുമാർ, ഷിബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

കോഴിക്കോടും നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. മാവൂരിന് സമീപത്താത്തെ താത്തൂരിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രണ്ടുചാക്ക് പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. വിൽപ്പനക്കാരായ പളളിപ്പറമ്പിൽ ഉമ്മർ, കബീർ എന്നിവരെ മാവൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിലും കടകളിലും നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

Read More : ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ഊബര്‍ ഓട്ടോ ഡ്രൈവർ കടന്നുപിടിച്ചു, പീഡന ശ്രമം; ഫോട്ടോ ട്വീറ്റ് ചെയ്ത് യുവതി