
ഭോപ്പാല്‍: വയോധികരുടെ വീട് തെരഞ്ഞ് പിടിച്ച് മോഷണം നടത്തുകയും നിരവധി പേരെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത 'സൈക്കോ കില്ലറെ' പൊലീസ് വെടിവെച്ച് കൊന്നു. സൈക്കോ കില്ലറെന്ന് മധ്യപ്രദേശ് പോലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാലാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ രത്‌ലാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ദിലീപ് ദേവാല്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ദിലീപ് ദേവാലും സംഘവുമായുള്ള ഏറ്റമുട്ടലിനിടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈക്കോ കില്ലറെ കൊലപ്പെടുത്തി പൊലീസ് സംഘത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍ അഭിന്ദിച്ചു. ഇത്തരം ക്രൂരരായ കൊലപാതികളെ വേഗത്തില്‍ പിടികൂടണണമെന്നും അവര്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാജസ്ഥാന്‍ പൊലീസും ഗുജാറാത്ത് പൊലീസും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ക്രിമിനലാണ് ദിലീപ് ദേവാല്‍ എന്ന സൈക്കോ കില്ലര്‍. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളില്‍ പ്രതിയാണ്. വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി അവരെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി ഇയാളുടെ.
നവംബര്‍ 25-ന് രത്‌ലാമില്‍ ദമ്പതിമാരെയും മകളെയും സൈക്കോ കില്ലറും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ദിലീപിന്റെ കൂട്ടാളികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപും ബാക്കി കൂട്ടാളികളും രക്ഷപ്പെട്ടു. കഴിഞ്ഞ ജൂണില്‍ ദിലീപ് ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ദിലീപിനായി തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു നവംബറില്‍ മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam