
തലശ്ശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. കണ്ണൂർ തലശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകൾ അയച്ചത്.
അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ ഇടപെട്ട ബിജെപി, ഇയാൾ സിപിഎം പ്രവർത്തകനാണെന്നും രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.
അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവുകൾ ആരും നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam