ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ

Published : Apr 19, 2021, 07:31 AM IST
ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ

Synopsis

ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മോഷണത്തിനാണ് കൊട്ടാരക്കര തേവന്നൂർ സ്വദേശി ശങ്കരനാരയണനെ പൊലിസ് പിടികൂടിയത്.

നെയ്യാറ്റിൻകര: ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മോഷണത്തിനാണ് കൊട്ടാരക്കര തേവന്നൂർ സ്വദേശി ശങ്കരനാരയണനെ പൊലിസ് പിടികൂടിയത്.

നെയ്യാറ്റിൻകര പെരുമ്പഴുതുർ മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നര പവൻ തിരുവാഭരണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.  ശങ്കരനാരയണൻ പെരുമ്പഴുതുർ ക്ഷേത്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി താൽക്കാലിക പൂജാരിയായി ജോലി നോക്കി വരികയായിരുന്നു. 

മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യലിലാണ് ശങ്കരനായണൻ കുറ്റം സമ്മതിച്ചത്. തിരുവാഭരണം കൊട്ടാരക്കരയിലെ ഒരു ബാങ്കിൽ പണയം വച്ചിരിക്കുകയാണെന്ന് പ്രതി പറഞ്ഞു. 

നെയ്യാറിൻകര അരുമാനൂർ ക്ഷേത്രത്തിൻ കഴിഞ്ഞ വർഷം താൽക്കാലിക പൂജാരിയായി ജോലി ചെയ്യുന്ന സമയം അവിടെ നിന്നും സ്വർണ്ണ പൊട്ടുകൾ മോഷ്ടിച്ചകേസിലും ശങ്കരനാരായണൻ പ്രതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ