വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ

By Web TeamFirst Published Jul 24, 2022, 5:26 AM IST
Highlights

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു.

തിരുവനന്തപുരം:  കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു. 

പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി

ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. 

തിരുവനന്തപുരത്ത് ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 23 ആം ദിനം, പ്രതിയെവിടെ? കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ

 

പാലക്കാട്: വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 

പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോസ്റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയെ ഗോവയിൽ വച്ച് പ്രതി പരിചയപ്പെട്ടു. സാമൂഹ്യമാധ്യമം വഴി സൗഹൃദം തുടർന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് 2020 ഡിസംബർ മുതൽ ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 

തുടർന്ന് യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പക്ടർ ടി ഷിജു എബ്രഹാം, അഡീഷണൽ എസ്‌ഐമാരായ വിജയകുമാർ, ഗിരീഷ്, സീനിയർ സിപിഒ ഷംസീർ അലി, സിപിഒ ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

click me!