തിരുവനന്തപുരത്ത് ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

Published : Jul 23, 2022, 10:54 PM IST
തിരുവനന്തപുരത്ത് ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

Synopsis

സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. 

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വകാര്യബസ്സിൽ യാത്രചെയ്ത വിദ്യാർത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.  കുരിയച്ചിറ  സ്വദേശി സുധീർ ഇസ് ലാഹിയാണ് പിടിയിലായത്.  ജൂലായ് 18നാണ്  സംഭവം.  സമാനമായ കുറ്റകൃത്യത്തിന്  തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. 

Read more: ഡ്യൂട്ടിയില്‍ കയറിയശേഷം കാണാതായി; പരിശോധനയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത് ഒരു വർഷം മുൻപാണ്. ബന്ധുവായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന പേരിൽ ആദ്യം മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ കിട്ടിയതോടെ മർദ്ദനത്തിന്റെ രൂപം മാറി കൊടിയ ലൈംഗിക പീഡനമായി. 

പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവും ഇയാളുടെ സുഹൃത്തുമാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Read more: ദില്ലിയിൽ വീണ്ടും ലൈംഗിക പീഡനം; 30 വസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് റെയിൽവെ ജീവനക്കാർ

കൂട്ട ബലാത്സംഗത്തിനും പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം ഇവരുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

രണ്ട് പ്രതികളെയും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

Read more: ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ