അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ

Published : Mar 18, 2021, 12:52 PM ISTUpdated : Mar 18, 2021, 12:55 PM IST
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ

Synopsis

വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. 

ജയ്പൂര്‍: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി. ഈ വര്‍ഷം ഫെബ്രുവരി 19നാണ്  കേസിനാസ്പദമായ സംഭവം നടന്നത്.

വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസിന്‍റെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു.

കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ വീട്ടുകാർ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു.  40 സാക്ഷികളെയും 250 ഓളം തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടപ്പള്ളി കള്ളനോട്ട് കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു