
ഹരിപ്പാട്: ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ ആലപ്പുഴയിൽ അറസ്റ്റിൽ. ചേപ്പാട് വലിയകുഴി റെജി വില്ലയിൽ മോഷണം നടത്തവേയാണ് പ്രതിയായ രാജസ്ഥാൻ സ്വദേശി അബ്ദുൾ ഷഫീകുൾനെ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന വാഹനത്തിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകളിൽ കയറി പൂട്ട് കുത്തിതുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
ഇന്നലെ രാവിലെ ആറ് മണിക്ക് റെജി വില്ലയിലെ പുറത്തുള്ള പൈപ്പ് ലൈനുകളിലെ പിച്ചളകൾ പൊട്ടിച്ചെടുത്ത് മോഷണം നടത്തിയ പ്രതി അടുക്കളവാതിൽ കുത്തിതുറന്ന് അകത്ത് കടന്ന് മോഷണ ശ്രമം നടത്തവേയാണ് നാട്ടുകാർ സ്റ്റേഷനിൽ വിവരമറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കരീലക്കുളങ്ങര എസ് ഐ അഭിലാഷിന്റെ നേതൃത്ത്വത്തിൽ, ഗ്രേഡ് എസ് ഐ നാസർ.എം, സീനിയർ സിപി ഒ സജീവ് കുമാർ, അനിൽകുമാർ സിപിഒ മാരായ ശ്യാംകുമാർ, ലിജു, മുഹമ്മദ് ഷാഫി, ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More : 'സ്വന്തം ക്ലാസ് മുറി', ലില്ലി ടീച്ചറെയും പഴയ സഹപാഠികളെയും കാണാൻ ഓടിയെത്തി യൂസഫലി, സ്കൂളിന് വൻ തുക സമ്മാനവും