
റായ്‌പൂർ: ജില്ലാ കളക്ടർ, ഓഫീസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഛത്തീസ്‌ഗഡിലാണ് സംഭവം. ജഞ്ച്ഗിർ-ചംപ ജില്ലാ കളക്ടറായിരുന്ന ജെകെ പതകിനെതിരെയാണ് പരാതി. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് പരുൾ മാഥുർ പറഞ്ഞു.
മെയ് 15 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതി ഇന്നാണ് പരാതി നൽകിയത്. ജില്ലാ കളക്ടർ പതിവായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്നും യുവതി എഴുതി നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊബൈൽ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് എസ്‌പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി വ്യക്തമാക്കി. ഇതോടെ കുറ്റാരോപിതനായ ആളെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി ഭൂപേഷ് സിങ് ഭാഗൽ നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam