
കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് കോഴിക്കോട് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പാലേരി സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷമാണ് ബിമൽ കുമാർ പരിചയപ്പെട്ടത്. സാമൂഹികമാധ്യമം വഴിയുള്ള പരിചയം വളർന്നതോടെ യുവതിയെ കാണാൻ ബിമൽ കുമാർ കോഴിക്കോട്ടെത്തി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഒരു പവൻ സ്വർണവുമായി ബിമൽ കുമാർ രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം എഎസ്പി അങ്കിത് അശോകന്‍റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ട് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയോടൊപ്പം തൃത്താലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ബിമൽ കുമാർ.
ഇയാൾ നേരത്തെ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹ ശേഷം സ്വർണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. കോഴിക്കോട്ടെത്തിച്ച പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷം ജില്ലാ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam