കൂട്ടബലാത്സംഗത്തിന് ഇരയായി നാലു ദിവസം ബോധമില്ലാതെ കിടന്ന ശേഷം ആദിവാസി യുവതി മരിച്ചു

By Web TeamFirst Published May 13, 2020, 8:57 AM IST
Highlights

യുവതിക്ക് സുഖമില്ലെന്ന് ഭര്‍ത്താവിനെ വിളിച്ച് ഒരു പോലീസുകാരന്‍ അറിയിക്കുകയായിരുന്നു. ഇയാള്‍ എത്തുമ്പോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. 

ഭുവനേശ്വര്‍:  ഒഡീഷയില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായി ആശുപത്രിയിലായ യുവതി മരണത്തിന് കീഴടങ്ങിയതോടെ സംഭവത്തില്‍ അന്വേഷണം. ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതിയാണ് ഇരയായത്. 

ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് 7 നായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്.

യുവതിക്ക് സുഖമില്ലെന്ന് ഭര്‍ത്താവിനെ വിളിച്ച് ഒരു പോലീസുകാരന്‍ അറിയിക്കുകയായിരുന്നു. ഇയാള്‍ എത്തുമ്പോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. 

ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും  ഇടപെട്ടിരിക്കുകയാണ്.  
 

click me!