ബലാത്സംഗക്കേസില്‍ ടെലിവിഷന്‍ അവതാരകന്‍റെ അറസ്റ്റ്; 'മെന്‍ ടൂ' മൂവ്മെന്‍റ് ആരംഭിക്കണമെന്ന് ആവശ്യം

By Web TeamFirst Published May 8, 2019, 5:44 PM IST
Highlights

പീഡനക്കേസില്‍ ടെലിവിഷന്‍ അവതാരകന്‍ അറസ്റ്റിലായതിന് പിന്നാലെ  മെന്‍ ടൂ മൂവ്മെന്‍റ് ആരംഭിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 

മുംബൈ: പീഡനക്കേസില്‍ ടെലിവിഷന്‍ അവതാരകന്‍ അറസ്റ്റിലായതിന് പിന്നാലെ  മെന്‍ ടൂ മൂവ്മെന്‍റ് ആരംഭിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ടതിനാണ് അവതാരകനും നടനുമായ കരണ്‍ ഒബ്റോയിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്നാണ് നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും സഹോദരി ഗുർബാനി എബ്റോയിയും പറയുന്നത്.

2016 ലാണ് കരണും യുവതിയും ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്നത്. 2018 ല്‍ യുവതിക്കെതിരെ പീഡനത്തിന് കരണ്‍ പരാതി നല്‍കിയിരുന്നു. അതേസമയം 2018 ലെ അഭിമുഖത്തില്‍ കരണിനോടുള്ള ഇഷ്ടത്തെക്കുറിച്ചും കരണിന് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും യുവതി പറഞ്ഞിരുന്നു. എന്നാല്‍ 2017 ല്‍ കരണ്‍ തന്നെ ബലാത്സംഗം ചെയ്തെന്നാണ് ഇപ്പോള്‍ യുവതി പറയുന്നത്.

2018 ല്‍ യുവതി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നേരെ വിപരീതമാണ് അവരുടെ എഫ്ഐആറിലുള്ളതെന്നാണ് പൂജാ ബേദി ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഹൈക്കോടതി അവധിയിലായ സമയത്താണ് യുവതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് , അതുകൊണ്ട് തന്നെ കരണിന് ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. യുവതി കരണിന് അയച്ച മെസേജുകള്‍ പൊലീസ് ഉദ്യോഗസ്ഥരെ കാണിച്ചിട്ടുണ്ട്. കരണ്‍ നിഷ്കളങ്കനാണെന്ന് അവര്‍ക്ക് അറിയാമെങ്കിലും എഫ്ഐആര്‍ പ്രകാരം അവര്‍ക്ക് നടപടിയെടുക്കേണ്ടി വരുന്നു. സ്വകാര്യ നേട്ടങ്ങള്‍ക്കായി പലപ്പോഴും സ്ത്രീകള്‍ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായും പുരുഷന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നുമാണ് പൂജാ ബേദി പറയുന്നത്.

click me!