
ഹൈദരബാദ്: സ്ത്രീധനമാവശ്യപ്പെട്ട് മരുമകളെ കയ്യേറ്റം ചെയ്ത് റിട്ട: ഹൈക്കോടതി ജഡ്ജിയും കുടുംബവും. ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പേരക്കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം
"
ഈ വര്‍ഷം ഏപ്രില്‍ 20ന് രാത്രി നടക്കുന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ റാവുവിന്‍റെ മകന്‍ മരുമകളെ അടിച്ച് സോഫയില്‍ ഇടുന്നതും പേരക്കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയും റാവുവും ചേര്‍ന്ന് മകന്‍റെ ഭാര്യയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അമ്മയെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന പിഞ്ചുകുഞ്ഞിനെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 2017ല്‍ വിരമിച്ച നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ടക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഗാര്‍ഹിക പീഡനമെന്നും പരാതിയില്‍ സിന്ധു ആരോപിച്ചിരുന്നു.
സിന്ധുവിന്‍റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമ കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭര്‍ത്താവ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാന്‍ എത്തിയതെന്നും പരാതിക്കാരി വിശദമാക്കുന്നു.
വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ നോക്കിയതോടെ റിട്ട.ജഡ്ജിയും ഭാര്യയും മരുമകളെ സോഫയിലേക്ക് പിടിച്ചിരുത്തി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam