തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം, വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി 

Published : Mar 07, 2023, 08:31 PM IST
തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം, വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി 

Synopsis

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുള്ളത്ത് പാറയിലെ ഒരുവീട്ടിൽ ജാഫറാലി കയറി. തോക്കു ചൂണ്ടി. സ്വർണവും പണവും ആവശ്യപ്പെട്ടു. 

പാലക്കാട് : മണ്ണാർക്കാട് തച്ചമ്പാറയിൽ തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം. വീട്ടിൽ കയറി മോഷണത്തിന് ശ്രമിച്ച പാലക്കാട് സ്വദേശി ജാഫറാലി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുള്ളത്ത് പാറയിലെ ഒരു വീട്ടിൽ ജാഫറാലി കയറി. തോക്കു ചൂണ്ടി. സ്വർണവും പണവും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തി. കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളിൽ നിന്ന് മറ്റുചില മാരകായുധങ്ങൾ കൂടി കണ്ടെടുത്തു. മുമ്പും മോഷണക്കേസിൽ പ്രതിയാണ് ജാഫറാലി. 

ക്രൂര മർദ്ദനം, സഹറിനെ സദാചാര ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

 

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്