
കോട്ടയം: കോട്ടയം തെള്ളകത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് രണ്ടേ കാൽ പവൻ സ്വർണം നഷ്ടപ്പെട്ടു. പതിനെണ്ണായിരം രൂപ വില വരുന്ന രണ്ട് പട്ട് സാരിയും കള്ളൻ കൊണ്ടുപോയി. സ്ഥലത്തില്ലാതിരുന്ന വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എം സി റോഡില്‍ തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ അലക്‌സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അലക്സാണ്ടറും കുടുംബവും കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയത്. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടേ കാല്‍ പവന്റെ സ്വര്‍ണ്ണവും വില പിടിപ്പുള്ള രണ്ട് പട്ട് സാരിയും മോഷണം പോയതായി സ്ഥിരീകരിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ വില വരുന്ന രണ്ട് സാരികളാണ് മോഷണം പോയത്. 19.5 ഗ്രാം സ്വർണവും നഷ്ടപ്പെട്ടു.
Also Read : അനിയത്തിയുടെ വിവാഹത്തിന് അമ്മ കരുതിവെച്ച സ്വർണം മോഷ്ടിച്ചു; മൂത്ത മകളും മരുമകനും അറസ്റ്റിൽ
വീട്ടുകാർ മടങ്ങി എത്തിയപ്പോള്‍ വീടിന്‍റെ പ്രധാന വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും സാരിയുമാണ് നഷ്ടപ്പെട്ടത്. ഏറ്റുമാനൂര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക്ക് വിദഗ്ദ്ധരും പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിന്റെ മുൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. വീട്ടിൽ നിന്നും മണം പിടിച്ച് ഓടിയ പൊലീസ് നായ സമീപത്തെ സ്വകാര്യ ഫ്ലാറ്റിലാണ് എത്തി നിന്നത്.
Also Read : സംഭരണശാലയിലെ ജീവനക്കാരെ തോക്കിന്‍ മുനയിലാക്കി പാചക എണ്ണ മോഷണം; ഒരു സ്ത്രീയടക്കം 11 പേര്‍ അറസ്റ്റില്‍
Also Read : വെള്ളി പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ ഇരു കാൽപാദങ്ങളും വെട്ടിമാറ്റി, കൊടും ക്രൂരത 100 വയസുകാരിയോട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam