
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തീരുവനന്തപുരത്തെ വീട്ടിൽ മോഷണം. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാളാണ് മോഷണം നടത്തിയെന്നും അന്വേഷണം തുടരുകയാണെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിലായിരുന്നു മോഷണം.അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം.
ബംഗലൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു ജനൽപാളി തുറക്കാൻ കഴിയുമായിരുന്നു.
ഇതുവഴിയാണ് കള്ളൻ അകത്ത് കയറിയത്. അടുത്ത വീടുവഴി ഇവരുടെ കോംബോണ്ടിലേക്ക് ചാടിക്കടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. സുരക്ഷാസംവിധാനമുള്ള വീട്ടിൽ കൃത്യമായ ആസുത്രണത്തോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.
വിരളടയാള വിദഗ്ദർ എത്തി പരിശോധന നടത്തി. ധാരളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടിൽ നടന്ന മോഷണം പൊലീസിന് അതിശയപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയിൽ നിന്ന് 100 പവൻ തട്ടിക്കൊണ്ട് പോയ സംഘവുമായി ഈ മോഷ്ട്ടാവിന് ബന്ധമുണ്ടോ എന്നതുൾപ്പടെ പൊലീസ് പരിശോധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam