
കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറിക്കടയില്‍ മോഷണം. കട കുത്തിത്തുറന്ന് നടത്തിയ കവര്‍ച്ചയില്‍ ഏഴ് ലക്ഷം രൂപ നഷ്ടമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കൊയിലാണ്ടി മുത്താമ്പി റോഡിലെ അയ്യപ്പ ലോട്ടറീസിലാണ് കവർച്ച നടന്നത്. ഏഴ് ലക്ഷം രൂപയും ചെക്കുകളും കടയിൽ സൂക്ഷിച്ചിരുന്ന രേഖകളുമാണ് നഷ്ടമായത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചായിരുന്നു കവർച്ച. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കട അടച്ചത്. രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോളാണ് മോഷണം നടന്നത് കണ്ടത്.
Read more: ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്‌തു; നിരന്തരം ആക്രമിക്കുന്നതായി അധ്യാപകന്‍റെ പരാതി
കടയിലെ സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ ഉണ്ടെങ്കിലും മുഖം മറച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read more: രുചിയില്ലാത്ത ഭക്ഷണം നല്‍കി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വെയ്റ്റര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam