
തൃശ്ശൂര്‍: നെടുപുഴ ചിയ്യാരം വെട്ടിയാടൻ മൂലയിൽ ബൈക്കിലെത്തി കാൽ നടയാത്രികയുടെ മാല കവർന്നു. വൈകിട്ട് 4.10നാണ് സംഭവം.
ചിയ്യാരം സ്വദേശിനി ഷീജയുടെ മുന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് കവർന്നത്. ബൈക്കിലെത്തിയയാൾ മാല പൊട്ടിച്ചെടുത്ത് പുഞ്ചിരി പാടം, ഒല്ലൂർ പള്ളി വഴി കടന്നുകളഞ്ഞു. പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.
Read Also: ഭാര്യയ്ക്ക് ക്രൂരമർദ്ദനം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്
ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പറയുന്നു.
ഇക്കഴിഞ്ഞ ഇരുപതാം തീയതി തിരൂര്‍ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതയായി. തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെയും ശൈലേഷിൽ നിന്നും ക്രൂരമായ മര്‍ദനം നേരിട്ടതായി യുവതി പറയുന്നു. നേരത്തെയും ശൈലേഷിനെതിരെ പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.
Read Also: കോന്നിയിൽ എസ്ഐക്കെതിരെ ഹോട്ടലില്‍ വച്ച് ആക്രമണം; ഒരാള്‍ അറസ്റ്റില്‍, മുന്‍വൈരാഗ്യവും കാരണമെന്ന് സൂചന
കോന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിനെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമിച്ചത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി എട്ട് മണിയോടെ കോന്നി എലിയിറക്കലിലാണ് സംഭവം. നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് സബ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാം. ഹോട്ടലിന് മുന്നില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മഹീന്‍ എസ്ഐയെ മര്‍ദ്ദിച്ചത്. വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട എസ്ഐയോട് മാഹീൻ തട്ടിക്കയറി. ആദ്യ ഘട്ടത്തിൽ തർക്കത്തിന് ശേഷം ഹോട്ടലിന് പുറത്തേക്ക് പോയ പ്രതി പിന്നീട് വീണ്ടും ഹോട്ടലിന് ഉള്ളിൽ കയറി പൊലീസുകാരനെ ആക്രമിച്ചു.
സംഭവം നടക്കുമ്പോള്‍ പ്രതി മാഹീന്‍ മദ്യ ലഹരിയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് എസ്ഐയെ മർദ്ദിച്ചതിന് പിന്നിൽ. എസ്ഐയെ മർദ്ദിച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മാഹിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Read Also: ഭാര്യയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; മക്കളുമായി ഒളിവില്‍ പോയ യുവാവിനായി അന്വേഷണം