വസായി റെയിൽവേ സ്റ്റേഷനിലെ 5ആം നമ്പർ പ്ലാറ്റ് ഫോമിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഗൊരഖ്പൂരിൽ നിന്ന് ബാന്ദ്രയിലേക്കുള്ള അവാദ് എക്സ്പ്രസ് വരുന്ന സമയം. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചെഴുന്നേൽപിച്ച് ബലം പ്രയോഗിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു

മുംബൈ: മുംബൈയ്ക്കടുത്ത് വസായിയിൽ ഭാര്യയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു . വസായി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുല‍ർച്ചെയാണ് സംഭവം.ഒളിവിൽ പോയ ഭർത്താവിനെയും ഒപ്പം കൊണ്ടുപോയ രണ്ട് മക്കളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

വസായി റെയിൽവേ സ്റ്റേഷനിലെ 5ആം നമ്പർ പ്ലാറ്റ് ഫോമിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഗൊരഖ്പൂരിൽ നിന്ന് ബാന്ദ്രയിലേക്കുള്ള അവാദ് എക്സ്പ്രസ് വരുന്ന സമയം. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചെഴുന്നേൽപിച്ച് ബലം പ്രയോഗിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. ഇടിയുടെ ആഘാതത്തിൽ ശരീരം ചിതറിപ്പോയി . ഇവർക്കൊപ്പം 2 ഉം 5 ഉം വയസ് തോന്നിക്കുന്ന രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇവരെയും എടുത്താണ് പ്രതിസ്ഥലം വിട്ടത്. 

പ്രതിയെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. വസായിയിൽ നിന്ന് ദാദറിലേക്കും അവിടെ നിന്നും കല്യാണിലേക്കും പ്രതി പോയതിന് തെളിവുകളുണ്ട്.അവിടെ നിന്ന് ഒരു ഓട്ടോയിൽ കയറുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിലൊരാളുടെ ഫോൺ വാങ്ങി യുവതി ആരെയോ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതാരാണെന്നും പൊലീസ് അന്വേഷിക്കുകയാണ്.‍

Read Also: പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കമ്പികൊണ്ട് മുതുകിന് കുത്തി കൊലപ്പെടുത്തി

പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കൊലപ്പെടുത്തി. കേസിൽ മൂന്ന് പേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. സൂരജ് ചൗഹാന്‍ എന്നാണ് കൊലചെയ്യപ്പെട്ട കൌമരക്കാരന്‍റെ പേര്. 

സൂരജിന്‍റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമാണ് ഗ്രാമത്തിലെ വയലില്‍ കാണപ്പെട്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകിൽ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്.
പതിനാറുകാരനായ സൂരജിന്‍റെ അമ്മാവൻ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് സൂരജ് പോയിരുന്നു. (വിശദമായി വായിക്കാം...)

Read Also: ഹോട്ടല്‍ വാടകക്കെടുത്ത് ഗുണ്ടകളുടെ വ്യാജപൊലീസ് സ്‌റ്റേഷന്‍, മാസങ്ങളോളം ഒറിജിനല്‍ പൊലീസിനെയും പറ്റിച്ചു!